ചരിത്രം ഈ മൃഗത്തിന് നേർക്ക് തുപ്പും; അമിത് ഷാക്കെതിരെ അനുരാഗ് കാശ്യപ്

ചരിത്രം ഈ മൃഗത്തിന് നേർക്ക് തുപ്പും; അമിത് ഷാക്കെതിരെ അനുരാഗ് കാശ്യപ്

ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ അതിരൂക്ഷ വിമർശനവുമായി സംവിധായകൻ അനുരാഗ് കശ്യപ്. ഡൽഹിയിൽ ബിജെപി നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രതിഷേധിച്ചയാളെ സംഘ്പരിവാർ ഗുണ്ടകൾ മർദിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അനുരാഗ് കശ്യപിന്റെ വിമർശനം

അമിത് ഷായെ മൃഗമെന്നാണ് അനുരാഗ് വിശേഷിപ്പിച്ചത്. ചരിത്രം അമിത് ഷായുടെ മുഖത്ത് തുപ്പുമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ ആഭ്യന്തര മന്ത്രി വലിയ ഭീരുവാണ്. അയാളുടെ പോലീസ്, അയാളുടെ വാടക ക്രിമിനലുകൾ, അയാളുടെ സ്വന്തം സൈന്യം. എന്നിട്ടും സ്വന്തം സുരക്ഷ വർധിപ്പിക്കുകയും നിരായുധരായ പ്രതിഷേധിക്കാരെ അയാൾ ആക്രമിക്കുകയുമാണ്

വിനയത്തിന്റെയും താഴ്മയുടെയും പരിധി ആരെങ്കിലും ലംഘിച്ചിട്ടുണ്ടെങ്കിൽ അത് അമിത് ഷാ മാത്രമാണ്. ചരിത്രം ഈ മൃഗത്തിന് നേർക്ക് തുപ്പുമെന്നും അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തു.

Share this story