ഒഡീഷയിൽ ബസ് പാലത്തിൽ നിന്ന് താഴേക്ക് പതിച്ച് ഒമ്പത് പേർ മരിച്ചു

ഒഡീഷയിൽ ബസ് പാലത്തിൽ നിന്ന് താഴേക്ക് പതിച്ച് ഒമ്പത് പേർ മരിച്ചു

ഒഡീഷയിൽ ബസ് പാലത്തിൽ നിന്ന് താഴേക്ക് പതിച്ച് ഒമ്പത് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. ഗഞ്ചാം ജില്ലയിലെ തപ്താപാനി ഘാട്ടിന് സമീപമുള്ള പാലത്തിൽ നിന്നാണ് ബസ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്.

ബെർഹാംപൂരിൽ നിന്നും തിക്രിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ബസിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടത്തിന് കാരണമായത്.

പാലത്തിന്റെ കൈവരികൾ ഇടിച്ചുതകർത്ത് ബസ് താഴേക്ക് പതിക്കുകയായിരുന്നു. തലകീഴായാണ് ബസ് താഴേക്ക് പതിച്ചത്.

Share this story