ഉത്തർപ്രദേശിൽ 15 കുട്ടികളെ ആയുധധാരി ബന്ദിയാക്കി; കുട്ടികളെ വീട്ടിലെത്തിച്ചത് മകളുടെ പിറന്നാളിന് ക്ഷണിച്ച്

ഉത്തർപ്രദേശിൽ 15 കുട്ടികളെ ആയുധധാരി ബന്ദിയാക്കി; കുട്ടികളെ വീട്ടിലെത്തിച്ചത് മകളുടെ പിറന്നാളിന് ക്ഷണിച്ച്

ഉത്തർപ്രദേശിൽ ഭാര്യയും മകളുമടക്കം 15 ഓളം കുട്ടികളെ ആയുധധാരി ബന്ദിയാക്കി. പശ്ചിമ ഉത്തർപ്രദേശിലെ ഫാറൂഖാബാദ് ജില്ലയിലെ ഒരു ഗ്രാമത്തിൽ ജാമ്യത്തിലിറങ്ങിയ കൊലപാതക പ്രതിയാണ് കുട്ടികളെ വീട്ടിൽ ബന്ദിയാക്കിയത്.

മകളുടെ ജന്മദിനം ആഘോഷിച്ച് വീട്ടിലെത്തിച്ച ശേഷം പ്രതി എല്ലാവരെയും ബന്ദിയാക്കുകയായിരുന്നു. കുട്ടികൾ ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താതായപ്പോൾ അയൽവാസികൾ ഇയാളുടെ വീട്ടിലെത്തിയപ്പോൾ പ്രതി വെടിയുതിർക്കുകയായിരുന്നെന്ന പൊലീസ് പറഞ്ഞു.

മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അടക്കം പ്രദേശത്തേക്ക് എത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഭീകര വിരുദ്ധ സേനയെ വിവരം അറിയിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Share this story