ജാമിയ വെടിവയ്പ്പ്; ക്രമസമാധാനം തർന്നെന്ന് കെജ്രിവാൾ

ജാമിയ വെടിവയ്പ്പ്; ക്രമസമാധാനം തർന്നെന്ന് കെജ്രിവാൾ

ജാമിയ മിലിയ സർവകലാശാലയ്ക്കു സമീപം നടന്ന പൗരത്വ ഭേദഗതി പ്രതിഷേധ മാർച്ചിനു നേരെ വെടിവെയ്പ്പിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും രംഗത്ത്. ഡൽഹിയിലെ ക്രമസമാധാനം വഷളായിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു

‘ഡൽഹിയിൽ എന്താണ് സംഭവിക്കുന്നത്? ക്രമസമാധാനം വഷളായിക്കൊണ്ടിരിക്കുകയാണ്. ദില്ലിയിലെ ക്രമസമാധാനം ശ്രദ്ധിക്കുക”കെജ്രിവാൾ ട്വീറ്റ് ചെയ്തു. ഇതേ സമയം അക്രമക്കെതിരെ നടപടിയെടുക്കുമെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. ‘വെടിവയ്പ്പ് സംഭവത്തിൽ ഡൽഹി പോലീസ് കമ്മീഷണറുമായി സംസാരിക്കുകയും കർശന നടപടിയെടുക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. ഇത്തരം ഒരു സംഭവവും കേന്ദ്രസർക്കാർ സഹിക്കില്ല, അത് ഗൗരവമായി കാണുകയും കുറ്റവാളിക്കെതിരെ നടപടി സ്വീകരിക്കുമെന്നും’- അമിത് ഷാ ട്വീറ്റ് ചെയ്തു.

Share this story