പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നവർ സംസാരിക്കുന്നത് പാക്കിസ്ഥാന്റെ ഭാഷ: യോഗി ആദിത്യനാഥ്
പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നവർ സംസാരിക്കുന്നത് പാക്കിസ്ഥാന്റെ ഭാഷയെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അവരുടെ ഇത്തരം പ്രവൃത്തികളെ അംഗീകരിക്കാനാകില്ല. നിരവധി സ്ഥലങ്ങളിൽ പ്രതിഷേധം നടത്തുന്നവർ നേരിട്ടോ അല്ലാതെയോ പാക്കിസ്ഥാന്റെ ഭാഷയിലാണ് സംസാരിക്കുന്നത്. പ്രതിഷേധത്തിന്റെ പേരിൽ രാജ്യം വഞ്ചിക്കപ്പെടുകയാണെന്നും യോഗി പറഞ്ഞു
രാജ്യത്ത് അശാന്തിയുണ്ടാക്കുന്നതിനായി ചില ബുദ്ധിജീവികൾ പൗരത്വ നിയമഭേദഗതി നിയമത്തെ കുറിച്ചും പൗരത്വ രജിസ്റ്ററിനെ കുറിച്ചും ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിലേക്ക് വരാമെന്ന് മഹാത്മാ ഗാന്ധി നൽകിയ ഉറപ്പിന് അനുസൃതമായിട്ടാണ് സി എ എ യെന്നും യോഗി പറഞ്ഞു
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
