2024ഓടെ രാജ്യത്താകെ 100 വിമാനത്താവളങ്ങൾ കൂടി നിർമിക്കും; റെയിൽവേ ട്രാക്കുകളിൽ സോളാർ പാനലുകൾ

2024ഓടെ രാജ്യത്താകെ 100 വിമാനത്താവളങ്ങൾ കൂടി നിർമിക്കും; റെയിൽവേ ട്രാക്കുകളിൽ സോളാർ പാനലുകൾ

2024ഓടെ രാജ്യത്താകെ 100 വിമാനത്താവളം കൂടി നിർമിക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് അവതരിപ്പിക്കുകയായിരുന്നു ധനമന്ത്രി

ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ഇന്ത്യയുടെ സാമ്പത്തികനില പുനരുജ്ജീവിപ്പിക്കും. 11,000 കിലോമീറ്റർ റെയിൽവേ ട്രാക്ക് വൈദ്യൂതീകരിക്കും. റെയിൽവേ ട്രാക്കുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കും. റെയിൽവേയുടെ ഉപയോഗിക്കാത്ത സ്ഥലങ്ങൾ സോളാർ സ്ഥാപിക്കാനായി തെരഞ്ഞെടുക്കും

ഊർജമേഖലക്കായി 22,000 കോടിരൂപ അനുവദിച്ചു. ആരോഗ്യമേഖലക്ക് 69,000 കോടി അനുവദിച്ചു. അഞ്ച് പുതിയ സ്മാർട്ട് സിറ്റികൾ തുടങ്ങും. നാഷണൽ പോലീസ് ഫോറൻസിക് സർവകലാശാലകൾ ആരംഭിക്കും

നൈപ്യുണവികസനത്തിന് 3000 കോടി. 2022ൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കും. ഇതിനായി പതിനാറിന നടപടികൾ

കർഷകർക്ക് നബാർഡിന്റെ പുനർവായ്പാ പദ്ധതി. കൃഷി, ജലസേചനം, ഗ്രാമവികസനം, പദ്ധതികൾക്ക് 2.83 ലക്ഷം രൂപ, കാർഷികോത്പന്നങ്ങൾ കയറ്റി അയക്കാനായി കിസാൻ ഉഡാൻ വിമാനം. വനിതാസ്വയംസഹായ സംഘങ്ങളെ ഉൾപ്പെടുത്തി ധാന്യലക്ഷ്മി പദ്ധതി

ആയുഷ്മാൻ പദ്ധതിയിൽ കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്തും. സമഗ്ര വിദ്യാഭ്യാസ നയത്തിന് രൂപം നൽകുമെന്ന് നിർമല സീതാരാമൻ വ്യക്തമാക്കി. ജൽ ജീവൻ മിഷന് 3 .6 ലക്ഷം കോടി രൂപ മാറ്റിവയ്ക്കും. 2025 ഓടെ ക്ഷയ രോഗം പൂർണ്ണമായും നിർമാർജനം ചെയ്യുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. സ്വച്ച് ഭാരത് പദ്ധതിക്കായി 12,300 കോടി രൂപ ബജറ്റ് നീക്കി വയ്ക്കും

Share this story