പുതിയ വിദ്യാഭ്യാസ നയം ഉടൻ, പിപിപി മാതൃകയിൽ സ്മാർട്ട് സിറ്റി; സ്റ്റഡി ഇൻ ഇന്ത്യ, വിദ്യഭ്യാസ മേഖലക്ക് 99,300 കോടി

പുതിയ വിദ്യാഭ്യാസ നയം ഉടൻ, പിപിപി മാതൃകയിൽ സ്മാർട്ട് സിറ്റി; സ്റ്റഡി ഇൻ ഇന്ത്യ, വിദ്യഭ്യാസ മേഖലക്ക് 99,300 കോടി

രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് അവതരണം പാർലമെന്റിൽ നടക്കുന്നു. കേന്ദ്രധനമന്ത്രി നിർമല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. സാമ്പത്തിക രംഗത്തെ അടിത്തറ ശക്തമെന്ന് നിർമല സീതാരാമൻ പറഞ്ഞു. വരുമാന മാർഗങ്ങൾ കൂട്ടുന്ന ബജറ്റാണ് അവതരിപ്പിക്കുന്നത്. കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ തീരുമാനിച്ചതായും ധനമന്ത്രി പറഞ്ഞു

ജില്ലാ ആശുപത്രികൾക്കൊപ്പം മെഡിക്കൽ കോളജുകളും പ്രഖ്യാപിച്ചു. പുതിയ വിദ്യാഭ്യാസ നയം ഉടൻ. എൻജീനയറിംഗ് വിദ്യാർഥികൾക്ക് പഞ്ചായത്ത് തലത്തിൽ ഇന്റേൺഷിപ്പ് നടപ്പാക്കും. കൂടുതൽ തൊഴിലധിഷ്ഠിത കോഴ്‌സുകൾ കൊണ്ടുവരും വിദ്യാഭ്യാസ മേഖലക്ക് 99,300 കോടി രൂപ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ രംഗത്ത് വിദേശനിക്ഷേപം കൊണ്ടുവരും.

ഡോക്ടർമാരുടെ കുറവ് നികത്താൻ പുതിയ പദ്ധതി. ആയുഷ്മാൻ ഭാരത് പദ്ധതിയിലുൾപ്പെടുത്തി 114 ജില്ലകളിൽ എംപാനൽഡ് ആശുപത്രികൾ. മെഡിക്കൽ ഉപകരണങ്ങളുടെ നികുതി ആശുപത്രികളുടെ വികസനത്തിന് വിനിയോഗിക്കും.

2025 ഓടെ ക്ഷയരോഗം നിർമാർജനം ചെയ്യും. ടീച്ചർ, നഴ്‌സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, കെയർ ടേക്കേഴ്‌സ് എന്നിവർക്ക് വിദേശത്ത് ജോലി സാധ്യത കൂടുതലാണ്. ഈ രംഗത്ത് പ്രൊഫഷണൽ പരിശീലനത്തിന് ബ്രിഡ്ജ് കോഴ്‌സ് എന്ന പേരിൽ ആരോഗ്യമന്ത്രാലയം പ്രത്യേക പദ്ധതി നടപ്പാക്കും. വിദേശ ഭാഷകൾ പഠിക്കാനും അവസരമൊരുക്കും

സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിക്ക് 12300 കോടി. ജൽജീവൻ പദ്ധതിക്ക് 3.06 ലക്ഷം കോടി. എല്ലാ ജില്ലകളിലും ജൻ ഔഷധി കേന്ദ്രങ്ങൾ 2024ഓടെ സ്ഥാപിക്കും. നിരാലംബർക്കായി ഓൺലൈൻ ബിരുദ വിദ്യാഭ്യാസം ലഭ്യമാക്കും.

പിപിപി മാതൃകയിൽ സംസ്ഥാനങ്ങളുമായി ചേർന്ന് സ്മാർട്ട് സിറ്റി. ആരോഗ്യമേഖലക്ക് 69,000 കോടി അനുവദിച്ചു.

പോലീസ് സർവകലാശാലയും ഫോറൻസിക് സയൻസ് സർവകലാശാലയും സ്ഥാപിക്കും. സ്റ്റഡി ഇൻ ഇന്ത്യ എന്ന പേരിൽ വിദേശത്ത് നിന്നുള്ള വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠിക്കാൻ അവസരമൊരുക്കും.

Share this story