വുഹാനിൽ നിന്നും ഇന്ത്യക്കാരുമായി രണ്ടാമത്തെ വിമാനവും ഡൽഹിയിലെത്തി; മലയാളികളടക്കം 323 പേർ

വുഹാനിൽ നിന്നും ഇന്ത്യക്കാരുമായി രണ്ടാമത്തെ വിമാനവും ഡൽഹിയിലെത്തി; മലയാളികളടക്കം 323 പേർ

കൊറോണ വൈറസ് പടർന്നുപിടിച്ച ചൈനയിലെ വുഹാനിൽ നിന്നും ഇന്ത്യക്കാരുമായി എയർ ഇന്ത്യയുടെ രണ്ടാം വിമാനവും ഡൽഹിയിലെത്തി. മലയാളികളടക്കം 323 പേരാണ് സംഘത്തിലുള്ളത്. ഏഴ് മാലിദ്വീപ് സ്വദേശികളും സംഘത്തിലുണ്ട്.

ഹരിയാനയിലെ മനേസറിൽ കരസേന സജ്ജീകരിച്ച ഐസോലേഷൻ ക്യാമ്പിലേക്ക് ഇവരെ മാറ്റും. പതിനാല് ദിവസം നിരീക്ഷണത്തിൽ വെച്ചതിന് ശേഷമേ ഇവരെ വീടുകളിലേക്ക് മാറ്റുകയുള്ളു.

Share this story