ഹിന്ദു മഹാസഭാ ഉത്തർപ്രദേശ് സംസ്ഥാന അധ്യക്ഷൻ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

ഹിന്ദു മഹാസഭാ ഉത്തർപ്രദേശ് സംസ്ഥാന അധ്യക്ഷൻ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

വിശ്വഹിന്ദു മഹാസഭയുടെ ഉത്തർപ്രദേശ് സംസ്ഥാന അധ്യക്ഷൻ രഞ്ജിത്ത് ബച്ചൻ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. രാവിലെ നടക്കാനിറങ്ങിയപ്പോഴായിരുന്നു രഞ്ജിത്തിന് വെടിയേറ്റത്.

ബൈക്കിലെത്തിയ അക്രമിസംഘം രഞ്ജിത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഹസ്രത്ഗഞ്ചിൽ വെച്ചായിരുന്നു സംഭവം. രഞ്ജിത്തിന്റെ ശിരസ്സിൽ ഒന്നിലേറെ തവണ വെടിയേറ്റതായാണ് വിവരം.

രഞ്ജിത്തിന് ഒപ്പമുണ്ടായിരുന്ന ഇയാളുടെ സഹോദരനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചതായും കൊലയാളികളെ കുറിച്ച് നിലവിൽ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും ലക്‌നൗ ഡിസിപി ദിനേശ് സിംഗ് പറഞ്ഞു

Share this story