തീവ്രവാദികൾക്ക് അവർ ബിരിയാണി വിളമ്പുന്നു; ഞങ്ങൾ വെടിയുണ്ടയും: യോഗി ആദിത്യനാഥ്

തീവ്രവാദികൾക്ക് അവർ ബിരിയാണി വിളമ്പുന്നു; ഞങ്ങൾ വെടിയുണ്ടയും: യോഗി ആദിത്യനാഥ്

പൗരത്വ നിയമഭേദഗതിക്കെതിരെ ഷഹീൻബാഗിൽ പ്രതിഷേധം നടത്തുന്നവർക്ക് കെജ്രിവാൾ സർക്കാർ ബിരിയാണി വിതരണം ചെയ്യാറുണ്ടെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഡൽഹിയിലെ ജനങ്ങൾക്ക് ശുദ്ധമായ വെള്ളം പോലും കൊടുക്കാൻ കെജ്രിവാളിന് സാധിക്കുന്നില്ല.

ജനങ്ങൾക്ക് വിഷമുള്ള വെള്ളമാണ് കുടിക്കാൻ കൊടുക്കുന്നത്. എന്നാൽ ഷഹീൻബാഗിലെ സമരക്കാർക്ക് അവർ ബിരിയാണിയാണ് നൽകുന്നത്. നരേന്ദ്രമോദി പ്രധാനമന്ത്രിയായതു മുതൽ എല്ലാ തീവ്രവാദികളെയും തിരിച്ചറിഞ്ഞ് അവർക്ക് ബിരിയാണിക്ക് പകരം വെടിയുണ്ടകളാണ് നൽകുന്നത്.

കാശ്മീരിൽ കല്ലെറിയുന്നവർ പാക്കിസ്ഥാനിൽ നിന്ന് പണം കൈപ്പറ്റിയാണ് അവർ പൊതുമുതൽ നശിപ്പിച്ചിരുന്നത്. കെജ്രിവാളിന്റെ പാർട്ടിയും കോൺഗ്രസും അവരെ പിന്തുണച്ചിരുന്നു. എന്നാൽ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ അതെല്ലാം നിലച്ചു. പാക്കിസ്ഥാൻ തീവ്രവാദികളെ നമ്മുടെ പട്ടാളക്കാർ നരകത്തിലേക്ക് അയക്കും. കോൺഗ്രസും കെജ്രിവാളും ബിരിയാണി നൽകുമ്പോൾ നമ്മൾ വെടിയുണ്ടകൾ അവർക്ക് നൽകുമെന്നും യോഗി പറഞ്ഞു

Share this story