കൊറോണ വൈറസ്: ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്ന രണ്ട് രോഗികൾ മുങ്ങി; ഒരാൾ വുഹാനിൽ നിന്നെത്തിയ യുവാവ്

കൊറോണ വൈറസ്: ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്ന രണ്ട് രോഗികൾ മുങ്ങി; ഒരാൾ വുഹാനിൽ നിന്നെത്തിയ യുവാവ്

കൊറോണ വൈറസ് ബാധ സംശയിച്ച് ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്ന രോഗികളിൽ രണ്ട് പേരെ കാണാതായി. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം. കാണാതായവരിൽ ഒരു യുവാവ് കൊറോണ പ്രഭവ കേന്ദ്രമായ വുഹാനിൽ നിന്നും നാട്ടിലെത്തിയ ആളാണ്

എം ബി ബി എസ് വിദ്യാർഥിയായ ഇയാൾ ചുമയും ജലദോഷവും തൊണ്ടവേദനയും വന്നതോടെയാണ് ചികിത്സ തേടിയത്. തുടർന്ന് ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച ഇയാളിൽ നിന്ന് പരിശോധനക്കായി സാമ്പിളുകൾ എടുക്കാൻ തുടങ്ങിയപ്പോഴാണ് രോഗി മുങ്ങിയ കാര്യം മനസ്സിലായത്.

രണ്ടാമത്തെയാൾ മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് ജബൽപൂരിലെത്തിയത്. ഇയാളെയും ഐസോലേഷൻ വാർഡിൽ നിരീക്ഷണത്തിൽ വെക്കുകയായിരുന്നു. ഇയാളെയും ഞായറാഴ്ച തന്നെയാണ് കാണാതായത്.

Share this story