ജാമിയ മിലിയയിൽ വീണ്ടും വെടിവെപ്പ്; വെടിയുതിർത്തത് സ്‌കൂട്ടറിലെത്തിയ രണ്ട് പേർ; ആർക്കും പരുക്കില്ല

ജാമിയ മിലിയയിൽ വീണ്ടും വെടിവെപ്പ്; വെടിയുതിർത്തത് സ്‌കൂട്ടറിലെത്തിയ രണ്ട് പേർ; ആർക്കും പരുക്കില്ല

ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർഥികൾക്ക് നേരെ വീണ്ടും വെടിവെപ്പ്. അഞ്ചാം നമ്പർ ഗേറ്റിന് സമീപത്ത് വെച്ചാണ് വെടിവെപ്പുണ്ടായത്. സ്‌കൂട്ടറിലെത്തിയ രണ്ട് പേർ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ ആളപായമില്ല

കഴിഞ്ഞ ദിവസവും ജാമിയ വിദ്യാർഥികളുടെ റാലിക്ക് നേരെ ബജ്‌റംഗ്ദൾ തീവ്രവാദി വെടിയുതിർത്തിരുന്നു. രാജ്ഘട്ടിലേക്ക് വിദ്യാർഥികൾ നടത്തിയ മാർച്ചിന് നേരെയാണ് വെടിവെപ്പുണ്ടായത്. രാംപഥ് ഗോപാൽ എന്നയാളാണ് വെടിയുതിർത്തത്. ആക്രമണത്തിൽ ഒരു വിദ്യാർഥിക്ക് പരുക്കേറ്റിരുന്നു

കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ഡൽഹി ഷഹീൻബാഗിലെ പ്രതിഷേധക്കാർക്ക് നേരെയും വെടിവെപ്പുണ്ടായിരുന്നു. പ്രതിഷേധക്കാരെ വെടിവെച്ചു കൊല്ലണമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അടക്കമുള്ള ബിജെപി നേതാക്കൾ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് വെടിവെപ്പ് സംഭവങ്ങൾ പതിവാകുന്നത്‌

Share this story