ഇത്തവണത്തെ ബജറ്റ് നല്ലതാണെന്ന സത്യം ജനങ്ങൾ തിരിച്ചറിഞ്ഞു; സ്വയം പുകഴ്ത്തി പ്രധാനമന്ത്രി മോദി

ഇത്തവണത്തെ ബജറ്റ് നല്ലതാണെന്ന സത്യം ജനങ്ങൾ തിരിച്ചറിഞ്ഞു; സ്വയം പുകഴ്ത്തി പ്രധാനമന്ത്രി മോദി

കേന്ദ്രസർക്കാരിന്റെ ഇത്തവണത്തെ ബജറ്റിന് ജനങ്ങളുടെ അംഗീകാരം ലഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു മോദി

ബജറ്റ് മോശമാണെന്ന തരത്തിൽ വ്യാജപ്രചാരണങ്ങൾ നടന്നു. എന്നാൽ ബജറ്റ് നല്ലതാണെന്ന സത്യം ജനങ്ങൾ തിരിച്ചറിഞ്ഞു. ആദ്യഘട്ടത്തിൽ വിമർശിച്ചവർ പോലും മികച്ച ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് സമ്മതിച്ചതായും മോദി പറഞ്ഞു

ദശാബ്ദങ്ങളായി തുടരുന്ന രക്തച്ചൊരിച്ചിൽ അവസാനിപ്പിച്ച് അസമിലെ തീവ്രവാദ ഗ്രൂപ്പായ നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാൻഡുമായി സമാധാന കരാറിൽ ഒപ്പു വെക്കാനായത് ബിജെപി സർക്കാരിന്റെ ചരിത്രപരമായ വിജയങ്ങളിലൊന്നാണെന്നും പ്രധാനമന്ത്രി പറഞ്ഞു

Share this story