വാഗ വഴി ഇന്ത്യയിലേക്ക് പാക് ഹിന്ദുക്കളുടെ പ്രവാഹം; തിങ്കളാഴ്ച മാത്രം എത്തിയത് 200 പേർ

വാഗ വഴി ഇന്ത്യയിലേക്ക് പാക് ഹിന്ദുക്കളുടെ പ്രവാഹം; തിങ്കളാഴ്ച മാത്രം എത്തിയത് 200 പേർ

പൗരത്വ നിയമഭേദഗതി വിജ്ഞാപനം ഇറങ്ങിയതിന് പിന്നാലെ വാഗ അതിർത്തി വഴി ഇന്ത്യയിലെക്ക് എത്തുന്ന പാക് ഹിന്ദുക്കളുടെ എണ്ണം വർധിക്കുന്നു. തിങ്കളാഴ്ച മാത്രം 200 പാക് ഹിന്ദുക്കളാണ് ഇന്ത്യയിലേക്ക് എത്തിയത്. ഇതിൽ ഭൂരിഭാഗം പേരുമെത്തിയത് സന്ദർശക വിസയിലാണ്.

കഴിഞ്ഞ മാസം മുതൽ ഇന്ത്യയിലെത്തുന്ന പാക് ഹിന്ദുക്കളുടെ എണ്ണത്തിൽ വർധനവുണ്ടെന്നാണ് അതിർത്തി ഉദ്യോഗസ്ഥർ പറയുന്നത്. പാക്കിസ്ഥാനിലേക്ക് മടങ്ങാൻ ഇവരിൽ പലരും താത്പര്യപ്പെടുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. സിന്ധ്-കറാച്ചി പ്രവിശ്യയിലുള്ളവരാണ് ഇന്ത്യയിൽ എത്തുന്നവരിൽ ഭൂരിഭാഗം പേരും. വലിയ ബാഗുകളുമായാണ് ഇവരിൽ പലരും എത്തിയിരിക്കുന്നത്.

പുതിയ പൗരത്വ ഭേദഗതി നിയമത്തെ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനിലുമുള്ള ഹിന്ദുക്കളും സിഖുകാരും പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് സംഘാംഗങ്ങൾ പറയുന്നു. പാക്കിസ്ഥാനിൽ സുരക്ഷിതത്വം അനുഭവപ്പെടുന്നില്ലെന്നും ഇവർ പറയുന്നു

Share this story