പൗരത്വ നിയമം ഇന്ത്യയിലെ ജനങ്ങളെ ബാധിക്കില്ല; പ്രതിഷേധങ്ങൾ രാഷ്ട്രീയപ്രേരിതമെന്നും രജനികാന്ത്

പൗരത്വ നിയമം ഇന്ത്യയിലെ ജനങ്ങളെ ബാധിക്കില്ല; പ്രതിഷേധങ്ങൾ രാഷ്ട്രീയപ്രേരിതമെന്നും രജനികാന്ത്

പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് നടൻ രജനികാന്ത്. പൗരത്വ നിയമത്തിനെതിരായി നടക്കുന്ന പ്രതിഷേധങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും രജനികാന്ത് പറഞ്ഞു. നിയമം ഇന്ത്യയിലെ ജനങ്ങളെ ബാധിക്കില്ല. വിദ്യാർഥികൾ മതനേതാക്കളുടെയും രാഷ്ട്രീയക്കാരുടെയും ഉപകരണമാകരുത്.

ദേശീയ പൗരത്വ രജിസ്റ്റർ രാജ്യത്തിന് ആവശ്യമാണ്. ഇന്ത്യയിലെ മുസ്ലീങ്ങളെ നിയമം ബാധിക്കില്ല. മുസ്ലീം ജനതയെ തെറ്റിദ്ധരിപ്പിക്കുകയാണ്. വിഷയത്തിൽ വിദ്യാർഥികൾ സംയമനം പാലിക്കണമെന്നും രജനികാന്ത് പറഞ്ഞു

രാജ്യത്ത് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ശക്തിയാർജിക്കുമ്പോഴാണ് സംഘ്പരിവാർ താത്പര്യങ്ങൾ പ്രചരിപ്പിച്ച് രജനികാന്ത് രംഗത്തുവരുന്നത്. രജനിയെ നേരത്തെ ബിജെപിയിലേക്ക് നേതാക്കൾ സ്വാഗതം ചെയ്തിരുന്നു. ഇതിന് പിന്നാലെ രജനികാന്തിനെതിരായ കേസുകൾ ആദായ നികുതി വകുപ്പ് അവസാനിപ്പിക്കുകയും ചെയ്തിരുന്നു

2002 മുതലുള്ള നികുതി വെട്ടിപ്പ് കേസുകളാണ് ആദായ നികുതി വകുപ്പ് അവസാനിപ്പിച്ചത്. ഒരു കോടി രൂപയിൽ താഴെയുള്ള കേസുകളിൽ നടപടി വേണ്ടെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിന്റെ നിർദേശത്തെ തുടർന്നായിരുന്നു നടപടി

Share this story