ബുർഖ ധരിച്ച് ഷഹീൻബാഗ് പ്രതിഷേധത്തിൽ നുഴഞ്ഞുകയറി വീഡീയോ ചിത്രീകരിച്ചു; ബിജെപി പ്രവർത്തക പിടിയിൽ

ബുർഖ ധരിച്ച് ഷഹീൻബാഗ് പ്രതിഷേധത്തിൽ നുഴഞ്ഞുകയറി വീഡീയോ ചിത്രീകരിച്ചു; ബിജെപി പ്രവർത്തക പിടിയിൽ

ബുർഖ ധരിച്ചെത്തി ഡൽഹി ഷഹീൻബാഗിലെ പ്രതിഷേധക്കാർക്കിടയിൽ നുഴഞ്ഞുകയറി വീഡിയോ ചിത്രീകരിച്ച ബിജെപി പ്രവർത്തക പിടിയിൽ. പ്രതിഷേധക്കാർ തന്നെയാണ് ഇവരെ പിടികൂടിയത്.

ബിജെപിക്കാർക്ക് വേണ്ടി റൈറ്റ് നരേറ്റീവ് എന്ന യൂട്യൂബ് ചാനൽ നടത്തുന്ന ഗുഞ്ച കപൂറിനെയാണ് പ്രതിഷേധക്കാർ പിടികൂടി പോലീസിന് കൈമാറിയത്. ബുർഖ ധരിച്ചെത്തിയ ഗുഞ്ച കപൂർ പ്രതിഷേധക്കാരോട് തുടർച്ചയായി ചോദ്യങ്ങൾ ചോദിച്ചതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കം.

തുടർന്ന് സ്ത്രീകൾ ബുർഖ പരിശോധിച്ചപ്പോഴാണ് ഒളിക്യാമറ കണ്ടെത്തിയത്. ഗുഞ്ചയെ പിടികൂടിയതോടെ സമരപ്പന്തലിൽ സംഘർഷാവസ്ഥയുണ്ടാകുകയും ചെയ്തു. തുടർന്ന് പോലീസെത്തി ഇവരെ കൊണ്ടുപോകുകയായിരുന്നു

Share this story