ഷഹീൻബാഗിൽ വെടിയുതിർത്തത് ആംആദ്മി പ്രവർത്തകനാണെങ്കിൽ ഇരട്ടി ശിക്ഷ നൽകണം: കെജ്രിവാൾ

ഷഹീൻബാഗിൽ വെടിയുതിർത്തത് ആംആദ്മി പ്രവർത്തകനാണെങ്കിൽ ഇരട്ടി ശിക്ഷ നൽകണം: കെജ്രിവാൾ

ഡൽഹി ഷഹീൻബാഗിൽ പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്ത ആൾ ആം ആദ്മി പാർട്ടിക്കാരനാണെങ്കിൽ ഇരട്ടി ശിക്ഷ നൽകണമെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാൾ. വെടിയുതിർത്ത കപിൽ ഗുജ്ജർ ആം ആദ്മി പ്രവർത്തകനാണെന്ന് ഡൽഹി പോലീസ് ചൊവ്വാഴ്ച പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കെജ്രിവാളിന്റെ പ്രതികരണം

ആഭ്യന്തര സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നുമാണ് അമിത് ഷായോട് പറയാനുള്ളത്. കപിൽ ഗുജ്ജറിന് ഏതെങ്കിലും തരത്തിൽ ആം ആദ്മി ബന്ധമുണ്ടോയെന്ന് തനിക്കറിയില്ല. അയാൾ ഏത് പാർട്ടിക്കാരനാണെങ്കിലും ശിക്ഷ നൽകി ജയിലിൽ അടക്കണം. രാജ്യസുരക്ഷയിൽ രാഷ്ട്രീയം കലർത്തേണ്ട ആവശ്യമില്ല

ആം ആദ്മി പാർട്ടിയുമായി അദ്ദേഹത്തിന് അകന്ന ബന്ധമെങ്കിലും ഉണ്ടെങ്കിൽ അയാൾക്ക് ഇരട്ടി ശിക്ഷ നൽകണം. പത്ത് വർഷം ശിക്ഷയാണ് അർഹിക്കുന്നതെങ്കിൽ 20 വർഷം തടവുശിക്ഷ നൽകണമെന്നും കെജ്രിവാൾ പറഞ്ഞു

Share this story