അധികാരം പിടിച്ചെടുക്കാൻ മതത്തെ ഉപയോഗിക്കുന്നതല്ല തന്റെ ഹിന്ദുത്വ; സമാധാനമില്ലാത്ത ഹിന്ദുരാഷ്ട്രം ആഗ്രഹിക്കുന്നില്ലെന്നും ഉദ്ദവ് താക്കറെ

അധികാരം പിടിച്ചെടുക്കാൻ മതത്തെ ഉപയോഗിക്കുന്നതല്ല തന്റെ ഹിന്ദുത്വ; സമാധാനമില്ലാത്ത ഹിന്ദുരാഷ്ട്രം ആഗ്രഹിക്കുന്നില്ലെന്നും ഉദ്ദവ് താക്കറെ

ഹിന്ദുത്വത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് ബിജെപിയിൽ നിന്ന് വ്യത്യസ്തമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. തങ്ങൾക്ക് രണ്ട് കൂട്ടർക്കുമുള്ളത് ഒരേ ചിന്താധാരയല്ല. സമാധാനമില്ലാത്ത ഒരു ഹിന്ദു രാഷ്ട്രം ഞാൻ ആഗ്രഹിക്കുന്നില്ല

്അധികാരം പിടിച്ചെടുക്കാനായി മതത്തെ ഉപയോഗിക്കുന്നതല്ല ഹിന്ദുത്വയെ കുറിച്ചുള്ള തന്റെ വ്യാഖ്യാനമെന്നും ഉദ്ദവ് താക്കറെ പറഞ്ഞു. ജനങ്ങൾ പരസ്പരം കൊന്നൊടുക്കി രാജ്യത്ത് ഉത്കണ്ഠ സൃഷ്ടിക്കുന്നതല്ല ഹിന്ദു രാഷ്ട്രത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട്.

നേരത്തെ മഹാരാഷ്ട്രയിൽ പൗരത്വ രജിസ്റ്റർ നടപ്പാക്കില്ലെന്ന് ഉദ്ദവ് താക്കറെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഹിന്ദുത്വ ബിജെപിയിൽ നിന്നും വ്യത്യസ്തമാണെന്ന കാര്യവും അദ്ദേഹം വ്യക്തമാക്കുന്നത്.

Share this story