ജെ എൻ യുവിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച എ ബി വി പി നേതാവ് അറസ്റ്റിൽ

ജെ എൻ യുവിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച എ ബി വി പി നേതാവ് അറസ്റ്റിൽ

ജെ എൻ യുവിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ എബിവിപി നേതാവ് അറസ്റ്റിൽ. ഗവേഷക വിദ്യാർഥിയായ രാഘവേന്ദ്ര മിശ്രയാണ് അറസ്റ്റിലായത്. തന്നെ ഹോസ്റ്റൽ മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് വിദ്യാർഥിനിയുടെ പരാതി

ക്യാമ്പസിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് രാഘവേന്ദ്രയെ പിടികൂടിയത്. പിന്നാലെ വിദ്യാർഥിനി പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ മജിസ്‌ട്രേറ്റിന് മുന്നിൽ രഹസ്യ മൊഴി നൽകാനൊരുങ്ങുകയാണ് പെൺകുട്ടി.

കടുത്ത ഹിന്ദുത്വ വാദിയായ രാഘവേന്ദ്ര രണ്ടാം യോഗി എന്നാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്. യോഗിയുടെതിന് സമാനമായ വസ്ത്രം ധരിച്ചാണ് ഇയാൾ ക്യാമ്പസിലെത്തിയിരുന്നത്.

Share this story