വിജയിനെ ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസത്തിലേക്ക് കടന്നു; നിർമാതാക്കളുടെയും ഡിസ്ട്രിബ്യൂട്ടർമാരുടെയും വസതികളിലും റെയ്ഡ്

വിജയിനെ ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസത്തിലേക്ക് കടന്നു; നിർമാതാക്കളുടെയും ഡിസ്ട്രിബ്യൂട്ടർമാരുടെയും വസതികളിലും റെയ്ഡ്

ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത വിജയ് യെ ചോദ്യം ചെയ്യുന്നതിനായി കൂടുതൽ ഉദ്യോഗസ്ഥരെത്തി. നാല് ഉദ്യോഗസ്ഥർ കൂടിയാണ് വിജയ് യുടെ വസതിയിലെത്തിയത്. തുടർച്ചയായ രണ്ടാം ദിവസമാണ് താരത്തെ ചോദ്യം ചെയ്യുന്നത്.

ബിഗിൽ സിനിമയുടെ നിർമാണ കരാറുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. സിനിമ നിർമിച്ച എ ജി എസ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലും ഡിസ്ട്രിബ്യൂട്ടർമാരുടെ ഓഫീസുകളിലും വസതികളിലും റെയ്ഡ് നടക്കുന്നുണ്ട്.

നിർമാതാക്കളുടെ പക്കലുള്ള കണക്കും വിജയ് യുടെ പക്കലുള്ള രേഖകളും തമ്മിൽ വൈരുദ്ധ്യമുണ്ടെന്ന് ആദായ നികുതി വകുപ്പ് പറയുന്നു. ഇന്നലെ മാസ്റ്റേഴ്‌സ് സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലെത്തിയാണ് വിജയ് യെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രിയും താരത്തെ ചോദ്യം ചെയ്തിരുന്നു.

Share this story