വിജയിന്റെ ഭാര്യയെയും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നു

വിജയിന്റെ ഭാര്യയെയും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നു

നടൻ വിജയിന്റെ ഭാര്യ സംഗീതയെയും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നു. ഭാര്യയുടെ പേരിലുള്ള സ്വത്തുക്കളും ഭൂമിയിടപാടുകളും സംബന്ധിച്ചുള്ള രേഖകളാണ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്.

വിജയിയുടെ ഇസ്റ്റ് കോസ്റ്റ് റോഡിലെ വസതിയിൽ വെച്ചാണ് ചോദ്യം ചെയ്യൽ എട്ട് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്യലിനായി എത്തിയിരിക്കുന്നത്. ചെന്നൈ നീലാങ്കരൈയിൽ ഭൂമി വാങ്ങിയതും പുനമല്ലിയിൽ കല്യാണ മണ്ഡപം നിർമിച്ചതും സംബന്ധിച്ചുള്ള കണക്കുകളും രേഖകളുമാണ് ഐടി വകുപ്പ് പരിശോധിക്കുന്നത്.

ബിഗിൽ സിനിമയുടെ നിർമാതാവും എ ജി എസ് പ്രൊഡക്ഷൻ ഉടമയുമായ അൻപുച്ചെഴിയന്റെ വസതിയിൽ നിന്ന് 65 കോടി രൂപ കണ്ടെത്തിയെന്നാണ് ആദായ നികുതി വകുപ്പ് അറിയിക്കുന്നത്. ചെന്നൈ വസതിയിൽ നിന്നും 50 കോടിയും മധുരയിലെ വസതിയിൽ നിന്ന് 15 കോടി രൂപയുമാണ് കണ്ടെടുത്തത്.

Share this story