കനയ്യകുമാറിന്റെ വാഹനവ്യൂഹത്തിന് നേരെ വീണ്ടും കല്ലേറ്; അഞ്ച് ദിവസത്തിനിടെ നടക്കുന്ന മൂന്നാമത്തെ ആക്രമണം

കനയ്യകുമാറിന്റെ വാഹനവ്യൂഹത്തിന് നേരെ വീണ്ടും കല്ലേറ്; അഞ്ച് ദിവസത്തിനിടെ നടക്കുന്ന മൂന്നാമത്തെ ആക്രമണം

സിപിഐ ദേശീയ കൗൺസിൽ അംഗം കനയ്യകുമാറിന്റെ വാഹനവ്യൂഹത്തിന് നേർക്ക് ആക്രമണം. ബീഹാർ പട്‌നക്കടുത്ത് മധേപുരയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ റാലിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

വാഹനവ്യൂഹത്തിന് നേർക്ക് കല്ലേറുണ്ടാകുകയായിരുന്നു. ആക്രമണത്തിൽ കല്ലേറു കൊണ്ട് വാഹനങ്ങളുടെ ചില്ല് തകർന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് കനയ്യകുമാറിന് നേരെ ആക്രമണമുണ്ടാകുന്നത്.

ബുധനാഴ്ച രാത്രിയും കനയ്യയുടെ വാഹന വ്യൂഹത്തിന് നേരെ ഒരു സംഘമാളുകൾ കല്ലെറിഞ്ഞിരുന്നു. ബിഹാറിൽ വെച്ച് തന്നെയായിരുന്നു ഈ ആക്രമണവും.

Share this story