ബിജെപി 50ലധികം സീറ്റ് നേടുമെന്ന് എന്റെ ആറാമിന്ദ്രിയം പറയുന്നു; മനോജ് തിവാരി

ബിജെപി 50ലധികം സീറ്റ് നേടുമെന്ന് എന്റെ ആറാമിന്ദ്രിയം പറയുന്നു; മനോജ് തിവാരി

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടി അധികാരം പിടിക്കുമെന്ന് ഡൽഹി സംസ്ഥാന അധ്യക്ഷൻ മനോജ് തിവാരി. 50ലധികം സീറ്റുകൾ നേടി ബിജെപി അധികാരത്തിലെത്തുമെന്നാണ് തന്റെ ആറാമിന്ദ്രിയം പറയുന്നതെന്നും മനോജ് തിവാരി പറഞ്ഞു

വോട്ടെടുപ്പ് ദിനത്തിൽ ബിജെപിക്ക് അനുകൂലമായ തരംഗം എല്ലായിടത്തു നിന്നും തിരിച്ചറിയാനാകുന്നുണ്ട്. ആറാമിന്ദ്രിയം പറയുന്നത് ബിജെപി സർക്കാർ വരുമെന്നാണ്. അതേസമയം വിജയം നേടിയാൽ മുഖ്യമന്ത്രി ആരായിരിക്കുമെന്ന് വ്യക്തമാക്കാൻ തിവാരി തയ്യാറായില്ല

ബിജെപി നാൽപതിലധികം സീറ്റുകൾ സ്വന്തമാക്കുമെന്നായിരുന്നു അമിത് ഷായും കഴിഞ്ഞ ദിവസം പറഞ്ഞത്. ബിജെപി 50ലധികം സീറ്റുകളിൽ വിജയിക്കുമെന്ന് ബിജെപി ജനറൽ സെക്രട്ടറി ബി എൽ സന്തോഷും പറഞ്ഞു.

Share this story