ഡൽഹിയിൽ ബിജെപി അധികാരത്തിൽ വരും; അപ്പോൾ ഇവിഎമ്മിനെ കുറ്റം പറയരുത്: മനോജ് തിവാരി

ഡൽഹിയിൽ ബിജെപി അധികാരത്തിൽ വരും; അപ്പോൾ ഇവിഎമ്മിനെ കുറ്റം പറയരുത്: മനോജ് തിവാരി

എക്‌സിറ്റ് പോൾ ഫലങ്ങളെ തള്ളിക്കളഞ്ഞ് ബിജെപി ഡൽഹി സംസ്ഥാന അധ്യക്ഷൻ മനോജ് തിവാരി. ഡൽഹിയിൽ ബിജെപി അധികാരത്തിലെത്തുമെന്നാണ് മനോജ് തിവാരി പറയുന്നത്.

എല്ലാ എക്‌സിറ്റ് പോൾ ഫലങ്ങളും പ്രവചിച്ചത് ആംആദ്മി പാർട്ടി അധികാരത്തിലെത്തുമെന്നാണ്. ബിജെപിക്ക് 26 സീറ്റുകൾ വരെയാണ് പരമാവധി എക്‌സിറ്റ് പോളുകൾ പറയുന്നത്. എന്നാൽ ഫെബ്രുവരി 11ന് ഈ പ്രവചനങ്ങളെല്ലാം പരാജയപ്പെടുമെന്ന് മനോജ് തിവാരി പറഞ്ഞു

48 സീറ്റുകളിലധികം നേടി ഡൽഹിയിൽ ബിജെപി സർക്കാരുണ്ടാക്കും. ഫലം വരുമ്പോൾ വോട്ടിംഗ് മെഷീനുകളെ കുറ്റം പറയരുതെന്നും തിവാരി പറഞ്ഞു. ഇ വി എമ്മിൽ ക്രമക്കേടുണ്ടാക്കുന്നുവെന്ന ആരോപണം ബിജെപിക്ക് മേൽ നേരത്തെയുള്ളതാണ്. ഈ സാധ്യത പരിഗണിച്ച് ഇവിഎമ്മുകൾ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോംഗ് റൂമുകൾക്ക് മുന്നിൽ ആംആദ്മി പ്രവർത്തകർ നിലയുറപ്പിച്ചിട്ടുണ്ട്.

Share this story