വിജയ് ഫാൻസ് രംഗത്തിറങ്ങി; വിജയ് യുടെ ഷൂട്ടിംഗ് തടസ്സപ്പെടുത്താനുള്ള നീക്കത്തിൽ നിന്ന് ബിജെപി പേടിച്ചു പിൻമാറി

വിജയ് ഫാൻസ് രംഗത്തിറങ്ങി; വിജയ് യുടെ ഷൂട്ടിംഗ് തടസ്സപ്പെടുത്താനുള്ള നീക്കത്തിൽ നിന്ന് ബിജെപി പേടിച്ചു പിൻമാറി

വിജയ് നായകനാകുന്ന മാസ്റ്ററിന്റെ ഷൂട്ടിംഗ് തടസ്സപ്പെടുത്താനുള്ള നീക്കം ബിജെപി ഉപേക്ഷിച്ചു. ബിജെപിക്കാർക്ക് എതിരായി വിജയ് ഫാൻസ് ഇറങ്ങിയതോടെയാണ് പേടിച്ച് പിൻമാറ്റം. നെയ് വേലി ലിഗ്നേറ്റ് കോർപറേഷൻ ക്യാമ്പസിനകത്ത് നടക്കുന്ന ഷൂട്ടിംഗ് തടസ്സപ്പെടുത്താനുള്ള നീക്കമാണ് ബിജെപിക്കാർ ഉപേക്ഷിച്ചത്.

പൊതുമേഖലാ സ്ഥാപനം വിജയ് ചിത്രത്തിന് ഷൂട്ടിംഗിനായി നൽകരുതെന്ന് പറഞ്ഞായിരുന്നു ബിജെപിയുടെ പ്രതിഷേധം. കഴിഞ്ഞ ദിവസം ബിജെപിക്കാർ ഷൂട്ടിംഗ് തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് പിന്നാലെ നൂറുകണക്കിന് വരുന്ന വിജയ് ആരാധകർ സ്ഥലത്ത് തമ്പടിക്കുകയും ഷൂട്ടിംഗിന് കാവൽ നിൽക്കുകയുമായിരുന്നു

വിജയ് ഫാൻസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമോയെന്ന ഭയം കൂടിയാണ് ബിജെപിയുടെ പിൻവാങ്ങലിന് കാരണം. ലിഗ്നേറ്റ് കോർപറേഷനിലെ ഷൂട്ടിംഗ് രാജ്യസുരക്ഷയെ ബാധിക്കുമെന്നായിരുന്നു ബിജെപിയുടെ വാദം

Share this story