ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഡെബിറ്റ്-ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോർന്നു; ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക്

ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഡെബിറ്റ്-ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോർന്നു; ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക്

ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ക്രഡിറ്റ്-ഡെബിറ്റ് കാർഡ് വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നതായി റിപ്പോർട്ട്. സിംഗപ്പൂർ ആസ്ഥാനമായുള്ള സൈബർസെക്യൂരിറ്റി സ്ഥാപനമായ ഗ്രൂപ്പ് ഐബിയാണ് വിവരം പുറത്തു കൊണ്ടു വന്നത്. കഴിഞ്ഞ 12 മാസത്തിനിടെ ഉണ്ടായ ഗുരുതരമായ വിവരച്ചോർച്ചയാണിതെന്ന് സൈബർ സുരക്ഷാ ഗവേഷകർ പറയുന്നു.

ഡാർക്ക് വെബിലെ പ്രമുഖ അണ്ടർഗ്രൗണ്ട് കാർഡ് ഷോപ്പായ ജോക്കേഴ്‌സ് സ്റ്റാഷിലാണ് സിവിവി / സിവിസി കോഡുകൾ, കാർഡ് ഉടമകളുടെ പേരുകൾ, ഇമെയിൽ വിലാസങ്ങൾ 14-16 അക്ക കാർഡ് നമ്പറുകൾ എന്നീ വിവരങ്ങളടക്കം വിൽപനയ്ക്ക് വെച്ചിരിക്കുന്നത്. ഒരോ വിവരത്തിനും ഒൻപത് ഡോളറാണ് വില.

ഫെബ്രുവരി അഞ്ചിന് 4,60,000 പേയ്‌മെന്റ് കാർഡുകളുടെ വിവരങ്ങൾ ഡാർക്ക് സ്റ്റാഷിൽ അപ് ലോഡ് ചെയ്തതായാണ് ഗ്രൂപ്പ് ഐബി കണ്ടെത്തിയത്. ഒരു പ്രമുഖ ഇന്ത്യൻ ബാങ്കിന്റെ പണമിടപാട് കാർഡുകളുടേതാണ് ഇതിൽ 98 ശതമാനവും. ഒക്ടോബറിൽ സമാനമായ മുന്നറിയിപ്പുമായി ഗ്രൂപ്പ് ഐബി രംഗത്തുവന്നിരുന്നു.

എന്നാൽ ഇതിന്റെ ഉറവിടം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇവ ഫിഷിങ്, മാൽവെയർ തുടങ്ങി സൈബർ തട്ടിപ്പുകൾക്ക് ഉപയോഗിച്ചേക്കാമെന്നും കമ്പനി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Share this story