വിജയ്ക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്; ചോദ്യം ചെയ്യലിന് നേരിട്ട് ഹാജാരകണം

വിജയ്ക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്; ചോദ്യം ചെയ്യലിന് നേരിട്ട് ഹാജാരകണം

നടൻ വിജയ്ക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. മൂന്ന് ദിവസത്തിനകം ഹാജരാകാനാണ് നിർദേശം.

കഴിഞ്ഞ ദിവസം താരത്തെ കസ്റ്റഡിയിലെടുത്ത് മുപ്പത് മണിക്കൂറോളം നേരം ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ വിജയ് യുടെ വീട്ടിൽ നിന്നും അനധികൃതമായി പണമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് വാർത്താക്കുറിപ്പ് ഇറക്കുകയും ചെയ്തു.

രണ്ട് ദിവസത്തിന് ശേഷം വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് നോട്ടീസ് നൽകിയത് എന്തിനെന്ന് വ്യക്തമല്ല.

Share this story