രാജ്യത്തെ കാമ്പസുകൾ നിരീക്ഷിക്കണമെന്ന് ഡിജിപിമാർക്ക് മോദിയുടെയും അമിത് ഷായുടെയും നിർദേശം

രാജ്യത്തെ കാമ്പസുകൾ നിരീക്ഷിക്കണമെന്ന് ഡിജിപിമാർക്ക് മോദിയുടെയും അമിത് ഷായുടെയും നിർദേശം

രാജ്യത്തെ കാമ്പസുകൾ നിരീക്ഷിക്കണമെന്ന് ഡിജിപിമാർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്ത്ര മന്ത്രി അമിത് ഷായും നിർദേശം നൽകിയതായി റിപ്പോർട്ട്. സംസ്ഥാന ഡിജിപിമാരുടെ യോഗത്തിലാണ് കേന്ദ്രം ഇത്തരമൊരു നിർദേശം നൽകിയത്.

രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണിയുണ്ടാകുന്ന പ്രവർത്തനങ്ങൾ കാമ്പസുകളിലുണ്ടാകാൻ ഇടയുണ്ടെന്നും ഇത്തരം പ്രവർത്തനങ്ങൾ തിരിച്ചറിയാൻ ക്യാമ്പസുകളിലെ വാട്‌സാപ്പ് ഗ്രൂപ്പുകൾ ചോർത്തണമെന്നുമായിരുന്നു നിർദേശം. ഇതുമായി ബന്ധപ്പെട്ട് നിരവധി നിർദേശങ്ങളാണ് ഡിജിപിമാർക്ക് ആക്ഷൻ പോയിന്റുകളായി നൽകിയിരിക്കുന്നത്.

കാമ്പസുകളിലെ വാട്‌സാപ്പ് ഗ്രൂപ്പുകളും നിരീക്ഷിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. വിദ്യാർഥികൾ ഏതെങ്കിലും പ്രതിഷേധങ്ങൾ നടത്താൻ തീരുമാനിക്കുമ്പോൾ സംഭവം നടക്കുന്നതിന് മുമ്പ് തന്നെ പോലീസ് അറിയേണ്ടതുണ്ടെന്നും സംഭവം നടന്ന ശേഷല്ല അറിയേണ്ടതെന്നും നിർദേശം ലഭിച്ചതായി പറയുന്നു.

Share this story