ആം ആദ്മി പാർട്ടി 58 സീറ്റുകളിൽ മുന്നിൽ; ബിജെപി 12ലേക്ക് ഒതുങ്ങി

ആം ആദ്മി പാർട്ടി 58 സീറ്റുകളിൽ മുന്നിൽ; ബിജെപി 12ലേക്ക് ഒതുങ്ങി

ഡൽഹി തെരഞ്ഞെടുപ്പിന്റെ ഏറ്റവും പുതിയ ഫലസൂചനകൾ പുറത്തുവരുമ്പോൾ ആം ആദ്മി പാർട്ടി 58 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു. ബിജെപി 12 സീറ്റുകളിലും മുന്നിട്ട് നിൽക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് ആം ആദ്മി പാർട്ടി ഭരണമുറപ്പിച്ചു കഴിഞ്ഞു

വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും ആം ആദ്മിക്ക് വെല്ലുവിളി ഉയർത്താൻ ബിജെപിക്ക് സാധിച്ചിരുന്നില്ല. ഒരു ഘട്ടത്തിൽ 20 സീറ്റുകളിൽ വരെ ലീഡ് നിലനിർത്താൻ സാധിച്ചിരുന്നുവെങ്കിലും ഇത് വീണ്ടും 12ലേക്ക് താഴുകയായിരുന്നു. കോൺഗ്രസിന് സംസ്ഥാനത്ത് ഒരു ചലനവും ഉണ്ടാക്കാൻ സാധിച്ചിട്ടില്ല

സംസ്ഥാനത്ത് ആം ആദ്മി പാർട്ടി പ്രവർത്തകർ ആഹ്ലാദ പ്രകടനം ആരംഭിച്ചു കഴിഞ്ഞു. കെജ്രിവാൾ അടക്കമുള്ള എല്ലാ മന്ത്രിമാരും മുന്നിട്ട് നിൽക്കുകയാണ്. വിജയത്തെ കുറിച്ചുള്ള പ്രതികരണം പിന്നീടുണ്ടാകുമെന്ന് കെജ്രിവാൾ അറിയിച്ചു.

Share this story