ആം ആദ്മി 63 സീറ്റുകളിൽ മുന്നിൽ; രണ്ടക്കം പോലും തികയ്ക്കാനാകാതെ ബിജെപി നാണംകെട്ടു

ആം ആദ്മി 63 സീറ്റുകളിൽ മുന്നിൽ; രണ്ടക്കം പോലും തികയ്ക്കാനാകാതെ ബിജെപി നാണംകെട്ടു

ഡൽഹി തെരഞ്ഞെടുപ്പിന്റെ ഏറ്റവുമൊടുവിൽ വരുന്ന ഫലമനുസരിച്ച് ആം ആദ്മി പാർട്ടിക്ക് വമ്പൻ ജയം. 63 സീറ്റുകളിലാണ് ആം ആദ്മി പാർട്ടി മുന്നിട്ട് നിൽക്കുന്നത്. രണ്ടക്കം പോലും തികയ്ക്കാനാകാതെ ബിജെപി വെറും 7 സീറ്റുകളിൽ മാത്രമാണ് നിലവിൽ മുന്നിട്ട് നിൽക്കുന്നത്.

നേരത്തെ 20 സീറ്റുകളിൽ വരെ ബിജെപി മുന്നിട്ട് നിന്നിരുന്നു. തോൽവി ഉറപ്പിച്ചെങ്കിലും കഴിഞ്ഞ തവണത്തേക്കാൾ സീറ്റ് നില മെച്ചപ്പെടുത്താമെന്നും രണ്ടക്കം തികയ്ക്കാമെന്നും ബിജെപി കരുതിയിരുന്നു. എന്നാൽ വോട്ടെണ്ണൽ പുരോഗമിക്കവെ അവർ ഏഴ് സീറ്റുകളിലേക്ക് കൂപ്പുകുത്തുകയായിരുന്നു.

സീലംപൂർ മണ്ഡലത്തിൽ ആപ്പിന്റെ അബ്ദുറഹ്മാൻ വിജയിച്ചതായി പ്രഖ്യാപനം വന്നു. ബിജെപി മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തേക്ക് പോയി. മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ 1427 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. ഇടയ്ക്ക് പിന്നിലേക്ക് പോയെങ്കിലും അവസാന ലാപ്പിൽ സിസോദിയ കയറുകയായിരുന്നു.

ഷഹീൻബാഗ്, ജാമിയ ഉൾപ്പെട്ട ഓഖ്‌ല മണ്ഡലത്തിൽ ആം ആദ്മി വിജയമുറപ്പിച്ചു. അമാനത്തുള്ള ഖാൻ ഇവിടെ 72,000 വോട്ടുകൾക്ക് മുന്നിലാണ്.

Share this story