ആംആദ്മി വിട്ട് ബിജെപിയിൽ ചേർന്ന് മത്സരിച്ച കപിൽ മിശ്ര തോൽവിയിലേക്ക്

ആംആദ്മി വിട്ട് ബിജെപിയിൽ ചേർന്ന് മത്സരിച്ച കപിൽ മിശ്ര തോൽവിയിലേക്ക്

ഡൽഹി തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകൾ പുറത്തുവരുമ്പോൾ ആം ആദ്മി പാർട്ടി ബഹുദൂരം മുന്നിലെത്തുന്നു. 70 മണ്ഡലങ്ങളിലെയും ഫലസൂചനകൾ പുറത്തുവരുമ്പോൾ ആം ആദ്മി പാർട്ടി 53 സീറ്റുകളിലും ബിജെപി 16 സീറ്റുകളിലും കോൺഗ്രസ് ഒരു സീറ്റിലും മുന്നിട്ട് നിൽക്കുകയാണ്

ഒരു ഘട്ടത്തിൽ പോലും ആം ആദ്മിക്ക് വെല്ലുവിളി ഉയർത്താൻ ബിജെപിക്ക് സാധിച്ചിട്ടില്ല. അതേസമയം കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുകളിൽ ലീഡ് നേടാൻ സാധിക്കുന്നത് ബിജെപിക്ക് ആശ്വാസമാണ്

ചാന്ദ്‌നി ചൗക്ക് മേഖലയിലെ പത്ത് മണ്ഡലങ്ങളിൽ എട്ട് എണ്ണത്തിലും ആം ആദ്മി പാർട്ടി മുന്നിട്ട് നിൽക്കുകയാണ്. ബിജെപി നേതാവ് കപിൽ മിശ്ര മത്സരിക്കുന്ന മോഡൽ ടൗണിൽ ആം ആദ്മി ഏകദേശം വിജയമുറപ്പിച്ചു കഴിഞ്ഞു

ആം ആദ്മി പാർട്ടി നേതാവും മന്ത്രിയുമായിരുന്ന കപിൽ മിശ്ര ഈയടുത്താണ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന് മത്സരിച്ചത്. എന്നാൽ ബിജെപിയിൽ ചേർന്നുള്ള ആദ്യ മത്സരത്തിൽ തന്നെ കപിൽ മിശ്രക്ക് കാലിടറുകയാണ്.

Share this story