ജാമിയ വിദ്യാർഥികൾക്ക് നേരെ പോലീസ് രാസായുധം പ്രയോഗിച്ചതായി റിപ്പോർട്ടുകൾ

ജാമിയ വിദ്യാർഥികൾക്ക് നേരെ പോലീസ് രാസായുധം പ്രയോഗിച്ചതായി റിപ്പോർട്ടുകൾ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ പോലീസ് രാസായുധം പ്രയോഗിച്ചതായി റിപ്പോർട്ടുകൾ. ഇന്നലെ ജാമിയ വിദ്യാർഥികൾ പാർലമെന്റിലേക്ക് നടത്തിയ മാർച്ചിനിടെയാണ് രാസായുധം പ്രയോഗിച്ചത്.

പോലീസ് മർദനത്തിൽ നിരവധി പേർക്ക് പരുക്കേറ്റിരുന്നു. ഇവരിൽ പലർക്കും തലകറക്കവും ഛർദിയും അനുഭവപ്പെട്ടതായാണ് പരാതി. പാർലമെന്റിലേക്ക് നീങ്ങിയ മാർച്ച് പോലീസ് ബാരിക്കേഡ് വെച്ച് തടയുകയായിരുന്നു. ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതോടെയാണ് പോലീസ് അക്രമം അഴിച്ചുവിട്ടത്.

സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാർക്ക് നേരെ വിലയ ആക്രമണമാണ് പോലീസ് നടത്തിയത്. നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായും ഇവരെ ഐസിയുവിലേക്ക് മാറ്റിയതായും സമരസമിതി നേതാക്കൾ അറിയിക്കുന്നു.

പരുക്കേറ്റ വിദ്യാർഥികളെ ജാമിയ വൈസ് ചൈൻസിലർ നജ്മ അക്തർ ആശുപത്രിയിൽ എത്തി സന്ദർശിച്ചിരുന്നു.

Share this story