ബിജെപിയുടെ ശവപ്പെട്ടിയിലെ അവസാന ആണി ബംഗാളിൽ നിന്നായിരിക്കുമെന്ന് മമതാ ബാനർജി

ബിജെപിയുടെ ശവപ്പെട്ടിയിലെ അവസാന ആണി ബംഗാളിൽ നിന്നായിരിക്കുമെന്ന് മമതാ ബാനർജി

ബിജെപി എല്ലായിടത്തു നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപിക്ക് സംസ്ഥാനങ്ങൾ ഓരോന്നായി നഷ്ടപ്പെടുകയാണ്. 2021ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഞങ്ങൾ ബിജെപിയുടെ അന്ത്യകർമം ചെയ്യും

ബിജെപിയുടെ ശവപ്പെട്ടിയിലെ അവസാന ആണി അടിക്കുന്നത് ബംഗാൾ ആയിരിക്കുമെന്ന് മമത പറഞ്ഞു. അടുത്തിടെ മഹാരാഷ്ട്ര ബിജെപിക്ക് നഷ്ടപ്പെട്ടു. ജാർഖണ്ഡും അവർക്ക് നഷ്ടപ്പെട്ടു. കഴിഞ്ഞ വർഷം രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും അവർ പരാജയം രുചിച്ചു. എന്നാൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജയിക്കാനായതിന്റെ അഹങ്കാരമാണ് അവരിപ്പോഴും കാണിക്കുന്നത്.

വെറുപ്പിന്റെ രാഷ്ട്രീയം വിജയിക്കില്ലെന്ന് വീണ്ടും തെളിഞ്ഞതായും മമതാ ബാനർജി പറഞ്ഞു. ഡൽഹി തെരഞ്ഞെടുപ്പിലെ ബിജെപിയുടെ കനത്ത പരാജയത്തിന് പിന്നാലെ സംസാരിക്കുകയായിരുന്നു മമത ബാനർജി

Share this story