മൻ കി ബാത്ത് പൊളിഞ്ഞു പാളീസായി, ഡൽഹിക്കാർ കേട്ടത് ജൻ കി ബാത്ത്: ഉദ്ദവ് താക്കറെ

മൻ കി ബാത്ത് പൊളിഞ്ഞു പാളീസായി, ഡൽഹിക്കാർ കേട്ടത് ജൻ കി ബാത്ത്: ഉദ്ദവ് താക്കറെ

ഡൽഹി തെരഞ്ഞെടുപ്പിൽ ബിജെപി രണ്ടക്കം തികയ്ക്കാൻ പോലുമാകാതെ പരാജയപ്പെട്ടതോടെ പരിഹാസവുമായി ശിവസേന നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെ. മോദിയുടെ മൻ കി ബാത്തിന് രാജ്യത്ത് പ്രസക്തിയില്ലെന്ന് തെളിഞ്ഞു. ആം ആദ്മി പാർട്ടിയുടെ ജൻ കി ബാത്താണ് ഡൽഹിയിലെ ജനങ്ങൾ കേട്ടതെന്നും ഉദ്ദവ് പറഞ്ഞു

തങ്ങൾക്കൊപ്പം നിൽക്കുന്നവർ രാജ്യസ്‌നേഹികളും എതിർക്കുന്നവർ രാജ്യദ്രോഹികളാണെന്നുമുള്ള പ്രചാരണം ഫലം വന്നതോടെ തകിടം മറിഞ്ഞു. കേന്ദ്രം ഭരിക്കുന്നതിന്റെ ശക്തി മുഴുവൻ എടുത്തെങ്കിലും ആം ആദ്മി പാർട്ടിയുടെ ചൂലിന്റെ ശക്തിക്ക് മുന്നിൽ അവർക്ക് പിടിച്ചു നിൽക്കാനായില്ല.

പ്രാദേശിക വിഷയങ്ങൾ അവഗണിച്ച് രാജ്യാന്തര വിഷയങ്ങളിലേക്ക് ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ ശ്രമിച്ചു. എന്നാൽ കെജ്രിവാളിനെ തോൽപ്പിക്കാനായില്ല. മഹാരാഷ്ട്രയിലെ ജനങ്ങളുടെയും ശിവസേനയുടെയും പേരിൽ കെജ്രിവാളിനെ അഭിനന്ദിക്കുന്നതായും ഉദ്ദവ് താക്കറെ പറഞ്ഞു

Share this story