ആം ആദ്മി എംഎൽഎക്കെതിരായ വെടിവെപ്പ്; മൂന്ന് പേർ പിടിയിൽ, വ്യക്തിവൈരാഗ്യമെന്ന് ഡൽഹി പോലീസ്

ആം ആദ്മി എംഎൽഎക്കെതിരായ വെടിവെപ്പ്; മൂന്ന് പേർ പിടിയിൽ, വ്യക്തിവൈരാഗ്യമെന്ന് ഡൽഹി പോലീസ്

ഡൽഹിയിൽ ആം ആദ്മി പാർട്ടി നേതാവ് നരേഷ് യാദവിനും സംഘത്തിനും നേരെ നടന്ന വെടിവെപ്പ് വ്യക്തിവൈരാഗ്യമെന്ന് പോലീസ്. കൊല്ലപ്പെട്ട അശോക് മൻ എന്നയാളെ ലക്ഷ്യം വെച്ച് തന്നെയാണ് അക്രമികൾ വെടിയുതിർത്തതെന്ന് പോലീസ് പറയുന്നു.

ആം ആദ്മി എംഎൽഎ നരേഷ് യാദവായിരുന്നില്ല അക്രമികളുടെ ലക്ഷ്യമെന്നും ഡിസിപി ഇങ്കിത് പ്രതാപ് പറഞ്ഞു. സംഭവത്തിന് പിന്നിൽ രാഷ്ട്രീയ പകപോക്കലാണെന്ന ആരോപണവും പോലീസ് തള്ളി.

കഴിഞ്ഞ വർഷം അശോക് മൻ ഒരാളെ വെടിവെച്ചിരുന്നു. ഇന്നലെ വെടിവെച്ച അക്രമിയുടെ ബന്ധുവിനെയാണ് അശോക് ആക്രമിച്ചിരുന്നത്. ഇതിന്റെ പക പോക്കലാണ് ഇന്നലെ നടന്നതെന്ന് പോലീസ് പറയുന്നു. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയായിരുന്നു ആക്രമണം.

Share this story