ഹാട്രിക് വിജയത്തേരിൽ കെജ്രിവാൾ; സത്യപ്രതിജ്ഞ ഫെബ്രുവരി 16ന് രാംലീല മൈതാനിയിൽ

ഹാട്രിക് വിജയത്തേരിൽ കെജ്രിവാൾ; സത്യപ്രതിജ്ഞ ഫെബ്രുവരി 16ന് രാംലീല മൈതാനിയിൽ

ഡൽഹിയിൽ വൻ ജയത്തോടെ തുടർച്ചയായ മൂന്നാം തവണയും അധികാരത്തിലെത്തിയ ആം ആദ്മി പാർട്ടി സർക്കാർ ഫെബ്രുവരി 16ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 16ന് രാംലീല മൈതാനത്താണ് കെജ്രിവാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക

ഇന്ന് ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജലിനെ കെജ്രിവാൾ സന്ദർശിച്ചിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങ് സംബന്ധിച്ച വിവരങ്ങൾ കെജ്രിവാൾ ലഫ്. ഗവർണർക്ക് കൈമാറിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ 70 മണ്ഡലങ്ങളിൽ 62 സീറ്റുകളും സ്വന്തമാക്കിയാണ് ആം ആദ്മി പാർട്ടി അധികാരത്തിൽ തിരിച്ചെത്തുന്നത്.

ഡൽഹിയിൽ ഭരണം പിടിക്കാനിറങ്ങിയ ബിജെപിക്ക് പക്ഷേ രണ്ടയ്ക്കം തികയ്ക്കാൻ പോലും സാധിച്ചിരുന്നില്ല. വെറും എട്ട് സീറ്റുകളിലേക്ക് അവരൊതുങ്ങി. അതേസമയം 2015നെ അപേക്ഷിച്ച് സീറ്റുകളുടെ എണ്ണം വർധിപ്പിക്കാനായത് മാത്രമാണ് ബിജെപിക്ക് ആശ്വാസം. കഴിഞ്ഞ തവണ മൂന്ന് സീറ്റുകളാണ് ബിജെപിക്കുണ്ടായിരുന്നത്.

Share this story