അസം പൗരത്വ പട്ടികയിലെ രേഖകൾ അപ്രത്യക്ഷമായി; സാങ്കേതിക തകരാറെന്ന് അധികൃതർ

അസം പൗരത്വ പട്ടികയിലെ രേഖകൾ അപ്രത്യക്ഷമായി; സാങ്കേതിക തകരാറെന്ന് അധികൃതർ

അസമിലെ പൗരത്വ പട്ടികയുടെ ഡാറ്റകൾ അപ്രത്യക്ഷമായതായി റിപ്പോർട്ട്. ആരെല്ലാമാണ് പൗരത്വപട്ടികയിൽ ഉൾപ്പെട്ടത്, ആരൊക്കെ പുറത്തായി എന്ന് വ്യക്തമാക്കുന്ന രേഖകളാണ് അപ്രത്യക്ഷമായിരിക്കുന്നത്.

എൻ ആർ സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നാണ് വിവരങ്ങൾ കാണാതായിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഓൺലൈൻ വിവരങ്ങൾ അപ്രത്യക്ഷമായത് വ്യക്തമാക്കി അസം പ്രതിപക്ഷ നേതാവ് ദേബബത്ര സൈകി സെൻസസ് കമ്മീഷണർക്ക് കത്ത് നൽകിയിട്ടുണ്ട്

ഓൺലൈൻ വിവരങ്ങൾ അപ്രത്യക്ഷമായത് വഞ്ചനാപരമായ കുറ്റവും പ്രഥമദൃഷ്ട്യാ സുപ്രീം കോടതി ഉത്തരവിന്റെ ലംഘനവുമാണെന്ന് സൈകിയ പറയുന്നു. വിവരങ്ങൾ സൂക്ഷിക്കുന്നതിനുള്ള ഓൺലൈൻ സംവിധാനമായ ക്ലൗഡ് സ്‌റ്റോറേജിലായിരുന്നു പട്ടികയുമായി ബന്ധപ്പെട്ട വിവരങ്ങൾ രേഖപ്പെടുത്തിയിരുന്നത്. വിപ്രോ സബ്‌സ്‌ക്രിപ്ഷൻ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ഇത്തരം സംഭവമുണ്ടായതെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു.

Share this story