ഇന്ത്യാ സന്ദർശനത്തിൽ തന്നെ സ്വീകരിക്കാൻ 50 ലക്ഷം പേർ വരുമെന്ന് മോദി പറഞ്ഞു: ട്രംപ്

ഇന്ത്യാ സന്ദർശനത്തിൽ തന്നെ സ്വീകരിക്കാൻ 50 ലക്ഷം പേർ വരുമെന്ന് മോദി പറഞ്ഞു: ട്രംപ്

ഇന്ത്യാ സന്ദർശനത്തിനായി കാത്തിരിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫെബ്രുവരി 24, 25 തീയതികളിലായാണ് ട്രംപ് ഇന്ത്യയിലെത്തുന്നത്. ഇന്ത്യയിലെ ലക്ഷക്കണക്കിന് ജനങ്ങളെ കാണുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ട്രംപ് അറിയിച്ചു

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി എന്റെ സുഹൃത്താണ്. അദ്ദേഹം വളരെ മാന്യനായ വ്യക്തിയാണ്. അമ്പത് ലക്ഷത്തോളം പേർ എന്നെ സ്വീകരിക്കാനായി വിമാനത്താവളത്തിൽ എത്തുമെന്ന് മോദി പറഞ്ഞു. ഇന്ത്യയിൽ പണിതീർന്നു കൊണ്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സ്‌റ്റേഡിയത്തിലേക്ക് ഇത്രയുമധികം ജനങ്ങളാണ് ആനയിക്കുന്നത്. ഇതൊക്കെ നല്ല കാര്യമല്ലേയെന്നും ട്രംപ് പറഞ്ഞു

Share this story