ഡൽഹി തോൽവിക്ക് പിന്നാലെ പാചക വാതക വില കുത്തനെ വർധിപ്പിച്ചു; സിലിണ്ടറിന് 146 രൂപ കൂടി

ഡൽഹി തോൽവിക്ക് പിന്നാലെ പാചക വാതക വില കുത്തനെ വർധിപ്പിച്ചു; സിലിണ്ടറിന് 146 രൂപ കൂടി

പാചകവാതക സിലിണ്ടറിന്റെ വില കുത്തനെ വർധിപ്പിച്ചു. ഗാർഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന്റെ വിലയാണ് വർധിപ്പിച്ചത്. ഗാർഹിക ഉപഭോക്താക്കൾക്ക് 14.2 കിലോ സിലിണ്ടറിന് 146 രൂപയാണ് വർധിപ്പിച്ചത്.

സിലിണ്ടറിന് 850 രൂപ 50 പൈസയാണ് ഇന്ന് മുതലുള്ള വില. സാധാരണ എല്ലാ മാസവും ഒന്നാം തീയതിയാണ് എണ്ണക്കമ്പനികൾ പാചക വാതക വില പുതുക്കുന്നത്. എന്നാൽ ഡൽഹി തെരഞ്ഞെടുപ്പ് ഫലം വരുന്നതു വരെ വില വർധന പിടിച്ചു വെക്കുകയായിരുന്നു

സബ്‌സിഡി ലഭിക്കുന്ന ഉപഭോക്താക്കൾക്ക് കൂടിയ വില ബാങ്ക് അക്കൗണ്ടുകളിൽ തിരികെ എത്തുമെന്ന് കമ്പനികൾ അറിയിച്ചു. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് ഇനി മുതൽ അധികവില നൽകേണ്ടതായി വരും.

Share this story