ആഗ്ര-ലക്‌നൗ എക്‌സ്പ്രസ് വേയിൽ ബസും ട്രക്കും കൂട്ടിയിച്ച് 16 പേർ മരിച്ചു

ആഗ്ര-ലക്‌നൗ എക്‌സ്പ്രസ് വേയിൽ ബസും ട്രക്കും കൂട്ടിയിച്ച് 16 പേർ മരിച്ചു

ആഗ്ര-ലക്‌നൗ എക്‌സ്പ്രസ് വേയിൽ ബസ് ട്രക്കിന് പിന്നിലിടിച്ച് 16 പേർ മരിച്ചു. ഇരുപതിലധികം പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഡൽഹിയിലേക്ക് ബിഹാറിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

നാൽപ്പതോളം പേരാണ് ബസിലുണ്ടായിരുന്നത്. എക്‌സ്പ്രസ് വേയിൽ പൊട്ടിയ ടയർ മാറ്റിയിടുന്നതിനായി നിർത്തിയിട്ട ട്രക്കിന് പിന്നിൽ വന്ന് ബസ് ഇടിക്കുകയായിരുന്നു. മൂന്ന് മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിലാണ് മരിച്ചവരുടെ മൃതദേഹങ്ങളും പരുക്കേറ്റവരെയും പുറത്തേക്ക് എത്തിച്ചത്.

Share this story