ഗോലി മാരോ, ഇന്ത്യാ-പാക് മാച്ച് തുടങ്ങിയ പ്രയോഗങ്ങൾ ഉപയോഗിക്കരുതായിരുന്നുവെന്ന് അമിത് ഷാ; ഇത്തരം പ്രയോഗങ്ങൾ തിരിച്ചടിയായി

ഗോലി മാരോ, ഇന്ത്യാ-പാക് മാച്ച് തുടങ്ങിയ പ്രയോഗങ്ങൾ ഉപയോഗിക്കരുതായിരുന്നുവെന്ന് അമിത് ഷാ; ഇത്തരം പ്രയോഗങ്ങൾ തിരിച്ചടിയായി

ഡൽഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലെ വിവാദ പരാമർശങ്ങൾ ബിജെപിക്ക് തിരിച്ചടിയായെന്ന് സമ്മതിച്ച് അമിത് ഷാ. ടൈംസ് നൗ സമ്മിറ്റിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിലാണ് അമിത് ഷാ ഇക്കാര്യം തുറന്നുസംസാരിച്ചത്.

ഗോലി മാരോ, ഇന്ത്യ-പാക് മാച്ച് എന്നീ പ്രയോഗങ്ങൾ ബിജെപി ഉപയോഗിക്കരുതായിരുന്നു. പാർട്ടി നേതാക്കൾ നടത്തിയ വിദ്വേഷ പ്രചാരണമാണ് തെരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിച്ചത്. ഇത്തരത്തിലുള്ള പരാമർശങ്ങളിൽ നിന്ന് പാർട്ടി അകലം പാലിക്കണം.

ഡൽഹി തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള വിലയിരുത്തലും തെറ്റിയെന്ന് അമിത് ഷാ സമ്മതിച്ചു. 70 കേന്ദ്രമന്ത്രിമാരെ അടക്കം ഇറക്കിയാണ് ഡൽഹിയിൽ ബിജെപി വൻ പ്രചാരണം നടത്തിയത്. എന്നാൽ തെരഞ്ഞെടുപ്പിൽ അമ്പേ പരാജയപ്പെടുകയായിരുന്നു അവർ. 70 അംഗ നിയമസഭയിൽ 8 സീറ്റുകൾ മാത്രമാണ് ബിജെപിക്ക് നേടാനായത്.

Share this story