ആം ആദ്മിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ സോഷ്യൽ മീഡിയയിൽ താരമായ കുഞ്ഞു കെജ്രിവാളിനും ക്ഷണം

ആം ആദ്മിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ സോഷ്യൽ മീഡിയയിൽ താരമായ കുഞ്ഞു കെജ്രിവാളിനും ക്ഷണം

ഡൽഹിയിൽ തുടർച്ചയായ മൂന്നാം തവണയും അധികാരത്തിലെത്തിയ ആം ആദ്മി പാർട്ടി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. രാംലീല മൈതാനിയിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് സോഷ്യൽ മീഡിയയിൽ താരമായി മാറിയ കുഞ്ഞു കെജ്രിവാളിനും ക്ഷണമുണ്ട്.

വരച്ചു ചേർത്ത കുഞ്ഞുമീശയും ആം ആദ്മി തൊപ്പിയും കെജ്രിവാളിന്റെ ചുവന്ന കോട്ടും കണ്ണാടിയുമിട്ട് എത്തിയ അവ്യാൻ തോമറെന്ന ഒരു വയസ്സുകാരന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. ഇതോടെയാണ് അവ്യാനെയും സത്യ പ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

ആം ആദ്മിയുടെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അവ്യാനെ ചടങ്ങിലേക്ക് ക്ഷണിച്ചതായി അറിയിച്ചത്.

Share this story