ജയ് ശ്രീറാം വിളിച്ച് സ്വയംഭോഗം; ഗാർഗി കോളജിൽ ലൈംഗികാതിക്രമം നടത്തിയ പത്ത് പേർ അറസ്റ്റിൽ

ജയ് ശ്രീറാം വിളിച്ച് സ്വയംഭോഗം; ഗാർഗി കോളജിൽ ലൈംഗികാതിക്രമം നടത്തിയ പത്ത് പേർ അറസ്റ്റിൽ

ഡൽഹി ഗാർഗി വനിതാ കോളജിൽ അതിക്രമിച്ച് കടന്ന് പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുകയും ജയ് ശ്രീറാം മുഴക്കി സ്വയംഭോഗം ചെയ്യുകയും ചെയ്ത കേസിൽ പത്ത് പേർ അറസ്റ്റിൽ. 18നും 25നും ഇടയിൽ പ്രായമുള്ളവരാണ് അറസ്റ്റിലായത്.

പ്രതികൾ കോളജ് ഗേറ്റിനകത്ത് കടന്ന് അതിക്രമം നടത്തുന്നതിന്റെ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. പെൺകുട്ടികളോട് അപമര്യാദയായി പെരുമാറുകയും ജയ് ശ്രീറാം വിളിച്ച് സ്വയം ഭോഗം ചെയ്യുകയുമായിരുന്നു. കോളജിലെ വാർഷികാഘോഷ പരിപാടികൾ നടക്കുന്നതിനിടെയാണ് ഇവർ അതിക്രമിച്ച് കയറി പെൺകുട്ടികളെ ഉപദ്രവിച്ചത്.

Share this story