പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് ഒരു വയസ്സ്; 40 ജവാൻമാരുടെ ധീര സ്മരണകളിൽ രാജ്യം

പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് ഒരു വയസ്സ്; 40 ജവാൻമാരുടെ ധീര സ്മരണകളിൽ രാജ്യം

പുൽവാമയിൽ ജയ്‌ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തിന് ഇന്ന് ഒരാണ്ട്. 2019 ഫെബ്രുവരി 14ന് നടന്ന ആക്രമണത്തിൽ 40 ജവാൻമാരാണ് ഓർമയായത്. പുൽവാമ ജില്ലയിലെ ലാത്‌പോരയിൽ സി ആർ പി എഫ് വാഹനവ്യൂഹത്തിന് നേർക്കായിരുന്നു ആക്രമണം നടന്നത്

വയനാട് ലക്കിടി സ്വദേശി വി വി വസന്തകുമാറും ഭീകരാക്രമണത്തിൽ രാജ്യത്തിനായി ജീവൻ വെടിഞ്ഞിരുന്നു. ജീവത്യാഗം ചെയ്ത സൈനികരുടെ സ്മരണക്കായി നിർമിച്ച സ്മാരകത്തിന്റെ ഉദ്ഘടാനം ഇന്ന് ലാത്‌പോരയിൽ നടക്കും.

അവധി കഴിഞ്ഞ് ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് 78 വാഹനങ്ങളിലായി പോയ 2547 ജവാൻമാർക്ക് നേരെയായിരുന്നു ആക്രമണം നടന്നത്. ഉച്ചയ്ക്ക് ശേഷം മൂന്നേകാലോടെ സ്‌ഫോടക വസ്തുക്കൾ നിറച്ച കാറുമായി എത്തിയ ചാവേർ 76ാം ബറ്റാലിയന്റെ ബസിലേക്ക് ഇയിച്ചു കയറുകയും സ്‌ഫോടനമുണ്ടാക്കുകയുമായിരുന്നു. ജയ്‌ഷെ ഭീകരൻ ആദിൽ അഹമ്മദാണ് കാർ ഓടിച്ചിരുന്നത്.

Share this story