ഗുജറാത്തിൽ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിച്ച് ആർത്തവ പരിശോധന നടത്തി പ്രിൻസിപ്പാൾ; നടപടി അടുക്കളയിൽ കയറിയെന്ന് ആരോപിച്ച്

ഗുജറാത്തിൽ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിച്ച് ആർത്തവ പരിശോധന നടത്തി പ്രിൻസിപ്പാൾ; നടപടി അടുക്കളയിൽ കയറിയെന്ന് ആരോപിച്ച്

ഗുജറാത്തിൽ വിദ്യാർഥിനികളെ നിർബന്ധപൂർവം ക്ലാസ് മുറിയിൽ നിന്ന് പിടിച്ചിറക്കി ആർത്തവ പരിശോധന നടത്തി കോളജ് പ്രിൻസിപ്പൾ. സഹജാനന്ദ വനിതാ കോളജ് പ്രിൻസിപ്പാൾ ഡോക്ടർ റിത എം റാണിഗ്രയാണ് വിവാദ നടപടിക്ക് പിന്നിൽ.

ഹോസ്റ്റൽവാസികളായ 68 പെൺകുട്ടികളെയാണ് ഇവർ ഇത്തരത്തിൽ പരിശോധിച്ചത്. ഹോസ്റ്റലിലെ വിദ്യാർഥിനികൾ ആർത്തവ സമയത്ത് അടുക്കളയിൽ കയറുന്നുവെന്ന ഹോസ്റ്റൽ വാർഡന്റെ പരാതിയെ തുടർന്നാണ് ക്ലാസ് മുറിയിൽ നിന്നും ഇറക്കിയുള്ള പരിശോധന

ഓരോരുത്തരെയും വരാന്തയിൽ വരിവരിയായി നിർത്തിയ ശേഷം ബാത്ത് റൂമിലേക്ക് കൊണ്ടുപോയി പരിശോധിക്കുകയായിരുന്നുവെന്ന് പെൺകുട്ടികൾ പറയുന്നു. അധികൃതർക്ക് പരാതിപ്പെട്ടാൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് പ്രിൻസിപ്പാൾ ഭീഷണി മുഴക്കിയതായും ഇവർ പറഞ്ഞു. കച്ച് യൂനിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളജാണ് സഹജാനന്ദ.

Share this story