ഒരു സർക്കാർ വിജയിക്കണമെങ്കിൽ ന്യൂനപക്ഷങ്ങളെയും ഒപ്പം കൂട്ടണം: ബിജെപി സഖ്യകക്ഷി ശിരോമണി അകാലിദൾ

ഒരു സർക്കാർ വിജയിക്കണമെങ്കിൽ ന്യൂനപക്ഷങ്ങളെയും ഒപ്പം കൂട്ടണം: ബിജെപി സഖ്യകക്ഷി ശിരോമണി അകാലിദൾ

പൗരത്വ നിയമ ഭേദഗതിക്കെതിരെ വിമർശനമുണ്ടായിച്ച് ബിജെപിയുടെ സഖ്യകക്ഷിയായ ശിരോമണി അകാലിദൾ. ഒരു സർക്കാർ വിജയിക്കണമെങ്കിൽ ന്യൂനപക്ഷങ്ങളെയും ഒപ്പം കൂട്ടണമെന്ന് ശിരോമണി അകാലിദളിന്റെ മുതിർന്ന നേതാവ് പ്രകാശ് സിംഗ് ബാദൽ പറഞ്ഞു. അമൃത്സറിൽ നടത്തിയ റാലിയിലാണ് പ്രകാശ് സിംഗ് ബാദൽ ഇക്കാര്യം വ്യക്തമാക്കിയത്

നിലവിലെ സാഹചര്യങ്ങളിൽ വലിയ ആശങ്കയുണ്ട്. എല്ലാ മതങ്ങളും ബഹുമാനിക്കപ്പെടണം. ഒരു സർക്കാർ വിജയിക്കണമെങ്കിൽ ന്യൂനപക്ഷങ്ങളെയും ഒപ്പം കൂട്ടണം. ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ, സിഖ് എന്നീ മതവിഭാഗങ്ങൾ ഒരു കുടംബത്തെ പോലെയാണ് കഴിയുന്നത്. വിദ്വേഷം പരത്തുകയല്ല, പരസ്പരം ആശ്ലേഷിക്കുകയാണ് വേണ്ടത്.

മതേതര്വം ദുർബലപ്പെടുത്തുന്ന പ്രവർത്തനങ്ങൾ രാജ്യത്തിന് ദോഷകരമാണ്. അധികാരത്തിലിരിക്കുന്നവർ ഇന്ത്യയെ മതേതര രാജ്യമായി കാത്തു സൂക്ഷിക്കണമെന്നും പ്രകാശ് സിംഗ് ബാദൽ പറഞ്ഞു

Share this story