പൗരത്വ നിയമത്തിനെതിരെ സമാധാനപരമായി സമരം ചെയ്യുന്നവരെ രാജ്യദ്രോഹികൾ എന്ന് വിളിക്കരുത്: ബോംബെ ഹൈക്കോടതി

പൗരത്വ നിയമത്തിനെതിരെ സമാധാനപരമായി സമരം ചെയ്യുന്നവരെ രാജ്യദ്രോഹികൾ എന്ന് വിളിക്കരുത്: ബോംബെ ഹൈക്കോടതി

പൗരത്വ നിയമ ഭേദഗതിക്കെതിരെ സമാധാനപരമായി സമരം ചെയ്യുന്നവരെ രാജ്യദ്രോഹികളെന്ന് വിശേഷിപ്പിക്കരുതെന്ന് ബോംബെ ഹൈക്കോടതി. ഔറംഗാബാദ് ബഞ്ചാണ് ഇത്തരത്തിലൊരു നിർദേശം നൽകിയത്.

ഒരു നിയമത്തെ ആളുകൾക്ക് എതിർക്കേണ്ടി വരുന്നു. പക്ഷേ സമാധാനപരമായി പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളായി കാണരുതെന്നും കോടതി പറഞ്ഞു. മജാൽഗോളിലെ ഈദ് ഗാഹ് മൈതാനിയിൽ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടത്താൻ അനുമതി നിഷേധിച്ചതിനെതിരെയുള്ള പരാതിയിൽ വാദം കേൽക്കുകയായിരുന്നു കോടതി

സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ ആ അർഥത്തിലാണ് കോടതി കാണുന്നത്. ഇത്തരമാളുകളെ രാജ്യദ്രോഹികളാക്കരുത്. പ്രതിഷേധത്തിന് അനുമതി നിഷേധിച്ച നടപടികൾ കോടതി റദ്ദാക്കുകയും ചെയ്തു.

Share this story