14 വർഷം കൊലക്കേസ് പ്രതിയായി ജയിലിൽ; ഇപ്പോൾ ഡോക്ടർ സുഭാഷ്

14 വർഷം കൊലക്കേസ് പ്രതിയായി ജയിലിൽ; ഇപ്പോൾ ഡോക്ടർ സുഭാഷ്

പതിനാല് വർഷം കൊലക്കേസ് പ്രതിയായി ജയിലിൽ ശിക്ഷ അനുഭവിച്ച യുവാവാണ് സുഭാഷ്. എന്നാൽ മോചിതനായപ്പോൾ കൊലക്കേസ് പ്രതി എന്ന പേരല്ല സുഭാഷ് നാട്ടുകാരെ കൊണ്ടു വിളിപ്പിച്ചത്. പകരം ഡോക്ടർ സുഭാഷ് എന്നാണ്.

1997ൽ പഠന കാലത്തിനിടെ നടന്ന കൊലപാതകമാണ് കൽബുർഗി സ്വദേശി സുഭാഷ് പട്ടേലിനെ ജയിലിലാക്കിയത്. 2002ലാണ് കേസിൽ സുഭാഷ് അറസ്റ്റിലാകുന്നത്. ആ സമയം സുഭാഷ് എംബിബിഎസ് മൂന്നാം വർഷ വിദ്യാർഥിയായിരുന്നു. 2006ൽ കോടതി സുഭാഷിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു

ജയിലിലും ആതുരശുശ്രൂഷയായിരുന്നു സുഭാഷിന് ലഭിച്ച ജോലി. നല്ല പെരുമാറ്റം മുൻനിർത്തി 2016ൽ സുഭാഷിനെ ജയിൽ മോചിതനാക്കി. ജയിലിൽ നിന്ന് പുറത്തിറങ്ങിയ സുഭാഷ് തന്റെ പാതിവഴിയിൽ തടസ്സപ്പെട്ട ഡോക്ടർ പഠനം പൂർത്തിയാക്കാനാണ് ആദ്യം പോയത്.

2019ൽ എംബിബിഎസ് പൂർത്തിയാക്കി. 2020ൽ ഇന്റേൺഷിപ്പും പൂർത്തിയാക്കി സുഭാഷ് അങ്ങനെ ഡോക്ടർ സുഭാഷ് ആയി മാറി

Share this story