പാക്കിസ്ഥാന് സിന്ദാബാദ് വിളിച്ച് വീഡിയോ; കർണാടകയിൽ മൂന്ന് കാശ്മീരി വിദ്യാർഥികൾ അറസ്റ്റിൽ

പാക്കിസ്ഥാന് സിന്ദാബാദ് വിളിച്ച് വീഡിയോ; കർണാടകയിൽ മൂന്ന് കാശ്മീരി വിദ്യാർഥികൾ അറസ്റ്റിൽ

കർണാടകയിൽ പാക് അനുകൂല മുദ്രവാക്യം മുഴക്കിയ മൂന്ന് കാശ്മീരി വിദ്യാർഥികൾ അറസ്റ്റിൽ. ഹുബ്ബള്ളിയിലെ എൻജിനീയറിംഗ് കോളജ് വിദ്യാർഥികളാണ് അറസ്റ്റിലായത്. ഇവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി

കാശ്മീരിലെ ഷോപിയാൻ സ്വദേശികളായ ആമിർ, ബാസിത്, താലിബ് എന്നി വിദ്യാർഥികളാണ് അറസ്റ്റിലായത്. പാക്കിസ്ഥാന് സിന്ദാബാദ് വിളിക്കുന്ന ഇവരുടെ വീഡിയോ പുറത്തുവന്നിരുന്നു. പാക്കിസ്ഥാൻ സിന്ദാബാദ്, ഫ്രീ കാശ്മീർ പരാമർശങ്ങളുള്ള വീഡിയോ ഇവർ തന്നെ ചിത്രീകരിച്ച് പ്രചരിക്കുകയായിരുന്നു.

വിദ്യാർഥികളെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബജ്‌റംഗ് ദൾ പ്രവർത്തകർ ഇവരെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് ധാർവാഡ് പോലീസ് അറിയിച്ചു.

Share this story