ഷഹീൻബാഗ് സമരക്കാർ അമിത് ഷായുടെ വസതിയിലേക്ക് ഞായറാഴ്ച മാർച്ച് നടത്തും

ഷഹീൻബാഗ് സമരക്കാർ അമിത് ഷായുടെ വസതിയിലേക്ക് ഞായറാഴ്ച മാർച്ച് നടത്തും

പൗരത്വ നിയമഭേദഗതിക്കെതിരെ ഡൽഹി ഷഹീൻബാഗിൽ സമരം നടത്തുന്നവർ ആഭ്യന്തര മന്ത്രി അമിത് ഷായുടെ വീട്ടിലേക്ക് ഞായറാഴ്ച മാർച്ച് നടത്തും. പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച്

പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് പ്രശ്‌നമുള്ളവർ തന്നെ വന്നു കാണാൻ അമിത് ഷാ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അമിത് ഷായുടെ വീട്ടിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

ഷഹീൻബാഗിന് ഈ നിയമത്തിൽ ആശങ്കയുണ്ട്. അതിനാൽ ഷഹീൻബാഗിലെ എല്ലാവരും അമിത് ഷായുടെ അടുത്തേക്ക് പോകുകയാണ്. അമിത് ഷായെ കാണാൻ പ്രത്യേക പ്രതിനിധി സംഘത്തെയൊന്നും അയക്കില്ല. അമിത് ഷാ മറുപടി നൽകേണ്ടത് ഞങ്ങൾക്കെല്ലാവർക്കുമാണെന്നും സമരക്കാർ പറഞ്ഞു.

Share this story